Society Today
Breaking News

കൊച്ചി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രിയംഫ്  സ്പീഡ് 400, കൊച്ചിയിലെ ശ്യാമഡയനാമിക് ട്രിയംഫ്  ഡിലര്‍ഷിപ്പില്‍ പുറത്തിറക്കി. ജൂണ്‍ 27ന് ലണ്ടനില്‍ ഇന്റര്‍നാഷണല്‍ ലോഞ്ച് ചെയ്ത ട്രിയംഫ്  സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ മോഡലുകള്‍ക്ക് അഭൂതപൂര്‍വമായ പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. സ്പീഡ് 400നു സ്‌റ്റൈലിങ്ങും സുഖവും മുതല്‍ ലഗേജും സുരക്ഷയും വരെയായി 25ലധികം ഒറിജിനല്‍ ആക്‌സസ്സറികളിലൂടെ കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും.

16,000 കിലോമീറ്റര്‍ ഇടവേളകളില്‍ ഉപഭോക്താക്കള്‍ക്ക് സര്‍വീസ് ലഭിക്കും. 2 വര്‍ഷത്തെ പരിധികളില്ലാത്ത മൈലേജ് വാറന്റിയും മറ്റൊരു 3 വര്‍ഷത്തേക്കുള്ള എക്സ്റ്റന്‍ഡഡ് വാറന്റിയും ലഭ്യമാണ്. ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ചകാന്‍ പ്ലാന്റില്‍ നിര്‍മ്മിച്ച സ്പീഡ് 400 കൊച്ചിയിലെ ട്രയമ്പ് ഡീലര്‍ഷിപ്പില്‍ എക്‌സ് ഷോറൂം വിലയായ 2.33 ലക്ഷം രൂപക്ക് ലഭ്യമാണ്.ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇത് നാഴികക്കല്ലാണെന്ന് പ്രോബൈക്കിങ് പ്രസിഡന്റ് സുമീത് നരംഗ് പറഞ്ഞു.

 അനിതരസാധാരണമായ റൈഡിങ്ങ് അനുഭവം നല്‍കുകയും അതിശക്തമായ ബൈക്കിങ്ങ് സംസ്‌കാരമുള്ള നഗരമെന്ന് അറിയപ്പെടുന്ന കൊച്ചിയില്‍ അഭിനിവേശമുള്ള റൈഡര്‍മാരുടെ ഒരു ശക്തമായ സമൂഹം കെട്ടിപ്പടുക്കുവാനുമുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു ഇത്. സ്പീഡ് 400 കൂടി കൂട്ടിച്ചേര്‍ത്തതോടെ തങ്ങള്‍ ഡീലര്‍ പങ്കാളികളോടൊപ്പം ബ്രാന്‍ഡ് ട്രിയംഫ്‌നെ ആവേശഭരിതരായ റൈഡര്‍മാര്‍ക്ക് താങ്ങാനാവുന്ന ഒരു പോംവഴിയാക്കി മാറ്റുവാനുള്ള പുതിയൊരു യാത്ര ആരംഭിക്കുകയാണെന്നും സുമീത് നരംഗ് പറഞ്ഞു.സ്പീഡ് 400ന്റെ ബുക്കിങ് തുടരുകയാണ്. ഓണ്‍ലൈനില്‍  ംംം.േൃശൗാുവാീീേൃര്യരഹലശെിറശമ.രീാ/യീീസശിഴലൂടെ റിസര്‍വ് ചെയ്തു കൊണ്ട് തല്‍പ്പരരായ ഉപഭോക്താക്കള്‍ക്ക് പരിഗണനാടിസ്ഥാനത്തില്‍ ബൈക്ക് സ്വന്തമാക്കാം. അല്ലെങ്കില്‍ കൂടുതല്‍ സഹായത്തിനായി ഏറ്റവും അടുത്തുള്ള ട്രിയംഫ് ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.


 

Top